ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്. ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സായുധ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പരസ്യമായി വെടിവെച്ച് കൊല്ലുകയാണ് ഹമാസ്. ......
വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. ......
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ......

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ തയ്യാറാക്കിയപ്പോൾ രണ്ടു വിഷയങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചതിനെ തുടർന്നുള്ള വിദ്യാർത്ഥികളുടെ ആശങ്ക ഒഴിവാക്കി പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചതായി നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂള്സ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
സിബിഎസ്ഇ യുടെ പുതുക്കിയ പരീക്ഷ രീതി അനുസരിച്ച് ഈ അധ്യയന വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷയാണ് .
ഫെബ്രുവരി പകുതിയിൽ പരീക്ഷ ആരംഭിച്ച് ഏപ്രിൽ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും തുടർന്ന് രണ്ടാമത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സമയം ക്രമീകരിച്ചു കൊണ്ടാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്.
നിലവിലെ ടൈംടേബിൾ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി 5ന് മലയാളം, 6ന് സോഷ്യൽ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പരീക്ഷകൾ തുടർച്ചയായ ദിവസങ്ങളിൽ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള സമയക്കുറവ് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ഈ വിഷയം തന്നെ പ്ലസ് ടു പരീക്ഷയിലും ബാധിച്ചിട്ടുണ്ട്.
സിബിഎസ്ഇ പരീക്ഷാ സമ്പ്രദായം അനുസരിച്ച് , ഒരു നിശ്ചിത ദൂരപരിധിക്കുള്ളിൽ ഉള്ള സിബിഎസ്ഇ നിർദ്ദേശിക്കുന്ന അംഗീകൃത സ്കൂളുകളാണ് പരീക്ഷ സെൻററുകൾ ആയി അനുവദിക്കുന്നത്. പരീക്ഷാ ദിവസങ്ങളിലെ യാത്രയും തുടർ പരീക്ഷകളെ ബാധിക്കും.
സ്കൂളുകളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരള , പരീക്ഷാ കൺട്രോളറെ അറിയിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിൽ പരീക്ഷ ടൈംടേബിൾ പുനർ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചതായും ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ......
പാക് സൈനിക പോസ്റ്റുകൾക്ക് നേരേ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സൈന്യം. താലിബാൻ സൈന്യം നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെെടുത്തു എന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. ......
തെലുങ്ക് സിനിമയിലെ മുൻനിര നടനായ ചിരഞ്ജീവി ഈയിടെ പൂർത്തിയാക്കിയ തന്റെ ചിത്രമാണ് 'വിശ്വംഭര'. തൃഷ നായകിയാകുന്ന ഈ ചിത്രം മല്ലിടി വസിഷ്ഠയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയോടൊപ്പം അനിൽ രവിപുടി സംവിധാനം ചെയ്യുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിലും ചിരഞ്ജീവി അഭിനയിക്കുന്നുണ്ട്. ഇതിൽ നയൻതാരയാണ് ചിരഞ്ജീവിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. ......
കൊച്ചി: സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരമാമായി ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി.
യു എസ് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമാണ് സീഫുഡ്് ഇറക്കുമതിക്ക് അനുമതിയുള്ളത്. ......
കൊച്ചി: ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന ഗ്ലോബൽ സബ്-സീ-ഫ്ളോർ എക്കോസിസ്റ്റം ആൻഡ് സസ്റ്റെയിനബിലിറ്റി (GSES) അന്താരാഷ്ട്ര ശിൽപശാലയിലേയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപകർക്ക് ക്ഷണം ലഭിച്ചു. കുസാറ്റ് മറൈൻ ബയോളജി വിഭാഗം എമിരറ്റസ് പ്രൊഫസർ ഡോ. ......
പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ തലത്തിൽ സമവായം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞെന്നും ഇതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. ......